തൃശൂരില്‍ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്.

തൃശൂര്‍: വലപ്പാട് കോതകുളത്ത് ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. കോതകുളം വാഴൂര്‍ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശക്തമായ ഇടിമിന്നലിലാണ് ഉണ്ടായത്.

വീടിന് പുറത്തുള്ള ബാത്ത്‌റൂമില്‍ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്ത്‌റൂമിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നിട്ടുണ്ട്, ബള്‍ബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹം വലപ്പാട് ദയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, എരുമപ്പെട്ടി വേലൂര്‍ കുറുമാലില്‍ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) ആണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്.

Exit mobile version