കാസര്‍കോട്: കാസര്‍കോട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപം ഭവനത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്. ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ടതിന് പിന്നാലെയാണ് മീര കുഴഞ്ഞുവീഴുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. റേഷന്‍കടയില്‍ പോയി മടങ്ങിവരുന്ന വഴിയാണ് ഭര്‍ത്താവ് എച്ച് എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്.
താഴ്ചയുള്ള ചാലില്‍ വീണ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവരാണ് പുറത്തേക്കെടുത്തത്. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി.
ചെളിയില്‍ മുങ്ങി വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടതോടെ ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയോടെ പുതിയകോട്ട പൊതുശ്മശാനത്തില്‍.
Discussion about this post