പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്‌കന്‍ അറസ്റ്റില്‍

pocso case|bignewslive

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വയനാട് ജില്ലയിലെ മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കുന്നമംഗലംവയല്‍ കര്‍പ്പൂര്‍ക്കാട് തട്ടില്‍വീട്ടില്‍ വില്‍സണ്‍ എന്ന വിന്‍സന്റിനെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ വീട്ടുകാരാണ് പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

മേപ്പാടി സബ് ഇന്‍സ്‌പെക്ടര്‍ എം.പി ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം. വി ബിഗേഷ്, പ്രശാന്ത് കുമാര്‍, അരവിന്ദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version