ആലപ്പുഴ: മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച് കുഴിമന്തി വില്‍ക്കുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് പോലീസ് ഉദ്യോഗസ്ഥന്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ആലപ്പുഴയിലെ കളര്‍കോടുള്ള അഹലന്‍ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ് അക്രമം നടത്തിയത്.
വാക്കത്തിയുമായി എത്തിയ ഇയാള്‍ ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ബൈക്ക് ഓടിച്ച് കടക്കുള്ളിലേക്ക് കയറ്റി. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് ഹോട്ടലുകാര്‍ പറയുന്നു.
മകന് രണ്ട് ദിവസം മുമ്പ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നു എന്നും ഭക്ഷ്യവിഷബാധയുണ്ടായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.
Discussion about this post