എട്ടുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ച സംഭവം, ആശുപത്രിയില്‍ നിന്നും വാക്സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍, ഗുരുതര ആരോപണം

ആലപ്പുഴ: ആലപ്പുഴയില്‍ എട്ടുവയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. പേവിഷബാധയ്ക്കെതിരായ വാക്സിന്‍ കുത്തിവെയ്പ് നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്. കുട്ടിയെയും കൊണ്ട് രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്.

also read:അമ്പലത്തില്‍ പോയ വയോധിക തിരിച്ചെത്തിയില്ല, തെരച്ചിലില്‍ കണ്ടത് കുളത്തില്‍ മരിച്ച നിലയില്‍

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു.

ഇതോടെ നായ ദേവനാരായണന് നേര്‍ക്ക് തിരിഞ്ഞു. നായയെ കണ്ട് ഓടിയ കുട്ടി സമീപത്തെ ഓടയില്‍ വീണു. ഇതോടൊപ്പം തെരുവുനായയും ചാടിയിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും പേവിഷബാധയ്ക്കെതിരെ കുത്തിവെയ്പ് എടുത്തില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

Exit mobile version