ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണു, യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഗോവിന്ദപുരം സ്വദേശി ശ്രാവണ്‍ ആണ് മരിച്ചത്. ഇരുപത്തിയെട്ടുവയസ്സായിരുന്നു.

കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറാണ് ശ്രാവണ്‍. ഇന്നലെ അര്‍ധരാത്രി ഇരിങ്ങാടന്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.

also read:അമ്പലത്തില്‍ പോയ വയോധിക തിരിച്ചെത്തിയില്ല, തെരച്ചിലില്‍ കണ്ടത് കുളത്തില്‍ മരിച്ച നിലയില്‍

ശ്രാവണ്‍ സഞ്ചരിച്ച ബൈക്കില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവര്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version