റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ, 11കാരി ഐസിയുവില്‍

biriyani|bignewlsive

കോഴിക്കോട്: ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. 11 കാരി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വെത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത്, ആരാധ്യ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം ആരാധ്യക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഇവരെ ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ കോഴിക്കോട് മുക്കത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. 11 കാരി ഐസിയുവിലാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.

Exit mobile version