ആലപ്പുഴ: ഒന്‍പതുകാരന്‍ പേവിഷ ബാധയേറ്റ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപു- രാധിക ദമ്പതികളുടെ മകന്‍ ദേവനാരായണന്‍ ആണ് മരിച്ചത്.
കുട്ടിയെ തെരുവുനായ ആക്രമിച്ച വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ ചികിത്സ കിട്ടാതെ ഒരു മാസത്തിനു ശേഷമാണ് കുട്ടി മരിച്ചത്. കഴിഞ്ഞ മാസം തെരുവുനായയെ കണ്ടു പേടിച്ച് ഓടുമ്പോള്‍ കുട്ടി ഓടയില്‍ വീണിരുന്നു.
കുട്ടിക്ക് പരിക്കേറ്റിരുന്നു. നായയുടെ നഖം കൊണ്ടു ശരീരത്തില്‍ പോറലുമേറ്റിരുന്നു. എന്നാല്‍ കുട്ടി ഈ കാര്യം വീട്ടില്‍ പറഞ്ഞില്ല. മുറിവുകള്‍ക്കു താലൂക്ക് ആശുപത്രിയില്‍ പോയി മരുന്നു വച്ചിരുന്നു.
തന്നെ നായ ആക്രമിച്ച വിവരം കുട്ടി ആശുപത്രി അധികൃതരോടും പറഞ്ഞില്ല. കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മുല്ലക്കര എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.