കൊച്ചി: ഹിമാലയന്‍ യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയന്‍ സന്ദര്‍ശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഉഷ്ണതരംഗത്തില്‍ സൂര്യാഘാതമേറ്റ് മരിച്ചത്.
കപ്പല്‍ ജീവനക്കാരനായിരുന്നു ഉണ്ണിക്കൃഷ്ണന്‍. റിട്ടയര്‍മെന്റിന് ശേഷം ക്ഷേത്രങ്ങളില്‍ സഹായിയായി പോയിരുന്നു. തീര്‍ത്ഥാടക സംഘത്തിനൊപ്പം പോവുന്നതായിരുന്നു ശീലം. മാസങ്ങളായി പല സ്ഥലങ്ങളിലേക്ക് പോയിവന്നിരുന്നു. അതിനിടയില്‍ ഇന്നലെയാണ് ദാരുണമായ സംഭവമുണ്ടായത്.
അലഹബാദ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെരുമ്പാവൂരിലേക്ക് എത്തിക്കും.