കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ 8 പേര്‍ക്ക് ഇടിമിന്നലേറ്റു. അഷ്‌റഫ്, അനില്‍, ഷരീഫ്, മനാഫ്, സുബൈര്‍, സലിം, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കാണ് ഇടിമിന്നലേറ്റത്. കടലില്‍ നിന്ന് വള്ളം കരയ്ക്ക് അടുപ്പിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. മിന്നലേറ്റ എല്ലാവരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കോഴിക്കോട് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.