ട്രെയിനില്‍ സ്ത്രീവേഷം ധരിച്ചെത്തി യാത്രക്കാരനില്‍ നിന്ന് ബാഗ് മോഷ്ടിച്ചു, പ്രതി പിടിയില്‍

പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ പ്രധാന രേഖകള്‍ ബാഗിലുണ്ടായിരുന്നു. ഇവയെല്ലാം മോഷണം പോയി.

കൊച്ചി: ട്രെയിനില്‍ സ്ത്രീവേഷം ധരിച്ചെത്തി യാത്രക്കാരനില്‍ നിന്ന് ബാഗ് മോഷ്ടിച്ച ആള്‍ പിടിയില്‍. അസം താസ് പൂര്‍ സ്വദേശി അസദുല്‍ അലിയെ ആണ് ആലുവ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

നെടുമ്പാശ്ശേരിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സംഘം കവന്നത്. നാട്ടിലേക്ക് പോകാനായി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായിരുന്നു സുഹൈല്‍. പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ പ്രധാന രേഖകള്‍ ബാഗിലുണ്ടായിരുന്നു. ഇവയെല്ലാം മോഷണം പോയി. സംഭവത്തില്‍ ഇയാളുടെ കൂട്ടാളികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു.

Exit mobile version