പാലക്കാട്: പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്ത് വീട്ടമ്മയെയും സുഹൃത്തിനെയും തോട്ടത്തിലെ ഷെഡ്ഡിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടമ്പഴിപ്പുറം അഴിയന്നൂർ ഉളിയങ്കൽ പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി(38) പുളിയാനി വീട്ടിൽ ദീപേഷ്(38) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ കവുങ്ങിൻതോട്ടത്തിൽ വളം സൂക്ഷിക്കാനായി നിർമിച്ച ഷെഡ്ഡിനുള്ളിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സംഭവം മറ്റ് ദുരൂഹതകളില്ലെന്നും മരണകാരണം ആത്മഹത്യയാണെന്നുമാണ് പ്രാഥമിക നിഗമനമെന്നും കോങ്ങാട് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)
Discussion about this post