‘ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടല്ലോ’; 20 ലോട്ടറിയോളം എടുക്കുന്നത് പതിവ്; ഒടുവിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന വിശ്വംഭരന് വിഷു ബംപറിന്റെ 12 കോടി

ആലപ്പുഴ: കൈയ്യിൽ പണമുള്ളപ്പോഴെല്ലാം ലോട്ടറി ടിക്കറ്റുകൾ വാങ്ങിക്കുന്ന സിആർപിഎഫ് വിമുക്തഭടനായ വിശ്വംഭരനെ കടാക്ഷിച്ച് ഭാഗ്യദേവത. 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശിയായ വിശ്വംഭരനാണ്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞത് കഴിഞ്ഞ ദിവസം രാത്രിയിലാണെന്ന് വിശ്വംഭരൻ പറയുന്നു.

ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന വാർത്ത കണ്ടിരുന്നു. അപ്പോഴാണ് നോക്കിയത്. നോക്കിയപ്പോൾ അടിച്ചെന്ന് കണ്ടു. മാസത്തിൽ പത്ത് ഇരുപത് ലോട്ടറിയെടുക്കുന്ന പതിവുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു. അയ്യായിരത്തോളം രൂപയുടെ ടിക്കറ്റുകളാണ് ബംപർ അടിച്ച സമയത്ത് വിശ്വംഭരന്റെ കൈയിൽ ഉണ്ടായിരുന്നത്.

സെക്യൂരിറ്റിയായി ജോലിചെയ്തുവരികയാണ് വിശ്വംഭരൻ. അഞ്ചെട്ട് വർഷത്തോളമായി സ്ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും ഇത്തവണയാണ് വലിയെരു സമ്മാനം ലഭിച്ചത്. മാസത്തിൽ അഞ്ഞൂറോളം രൂപയുടെ ടിക്കറ്റുകളെടുക്കും. ഇത്തവണ രണ്ട് ബംപറെടുത്തു. അതിൽ ഒന്നിനാണ് അടിച്ചതെന്നും മരിക്കുംവരെ ഇനി ആരുടേയും കാലുപിടിക്കാൻ പോകേണ്ടതില്ലല്ലോ എന്നും വിശ്വംഭരൻ പറയുന്നു. ഇത് ദൈവം തന്നതല്ലേ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ALSO READ- യുവനടിയെ പീഡിപ്പിച്ച കേസ്, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്‍ലുലു കോടതിയില്‍, ഇടക്കാല മുന്‍കൂര്‍ ജാമ്യം

12 കോടി എന്നൊക്കെ പറയുമ്പം ചിലർ ഉറങ്ങില്ല. ചിലർക്ക് ഹാർട്ട് അറ്റാക്ക് ആകും. ബംപർ അടിച്ചിട്ട് തനിക്ക് അങ്ങനെ ഒന്നുമില്ലെന്നും വിശ്വംഭരൻ പറയുകയാണ്. വിസി 490987 നമ്പറിനാണ് ഇത്തവണ ഒന്നാം സമ്മാനം.

വിഷു ബംപർ മറ്റ് സമ്മാനങ്ങൾ ലഭിച്ച നമ്പറുകൾ: വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വി.സി 736469, വിഡി 367949, വി.ഇ 171235, എന്നീ നമ്പറുകൾക്കാണ് മൂന്നാം സ്ഥാനം. അഞ്ചു ലക്ഷം രൂപയാണ് മൂന്നാം സമ്മാന തുക.

Exit mobile version