പത്തനംതിട്ട: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. പത്തനംതിട്ട- ആങ്ങമൂഴി ചെയിന്‍ സര്‍വീസിലെ ഡ്രൈവര്‍ രവികുമാര്‍ ആണ് മരിച്ചത്.
നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. മുണ്ടക്കയം സ്വദേശിയാണ് രവികുമാര്‍. ദീര്‍ഘകാലമായി കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
also read:കളിക്കുന്നതിനിടെ ഷോക്കേറ്റു, ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചു
കുഴഞ്ഞു വീണ രവികുമാറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രവി കുമാറിന്റെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.