തിരുവനന്തപുരം: കേരളത്തില്‍ അതി തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ നാളെ(മെയ് 30)ന് സംസ്ഥാന തലത്തിലും അംഗന്‍വാടി തലത്തിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റി വെച്ചു. വനിതാ ശിശുക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കുട്ടികള്‍ അംഗന്‍വാടിയില്‍ വരേണ്ട പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിശുക്ഷേമ വകുപ്പ് അറിയിച്ചു.
വേനലവധി കഴിഞ്ഞ് കുട്ടികള്‍ അംഗന്‍വാടിയിലും സ്കൂളിലുമടക്കം പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് തീയതി മാറ്റാനുള്ള തീരുമാനം.
Discussion about this post