’10 പവന്‍ നിക്ഷേപിച്ചാല്‍ 1 പവന്‍ പ്രതിവര്‍ഷ ലാഭവിഹിതം’, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ച പ്രതികള്‍ പിടിയില്‍

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍.

തൃശൂര്‍: 10 പവന്‍ നിക്ഷേപിച്ചാല്‍ 1 പവന്‍ പ്രതിവര്‍ഷ ലാഭവിഹിതമെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ആളെ പറ്റിക്കുന്ന പ്രതികള്‍ പിടിയില്‍. പട്ടാമ്പി തൃത്താല ഉറന്തൊടിയില്‍ വീട്ടില്‍ ഫൈസല്‍ ബാബു, ഉറന്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ നാസര്‍ എന്നിവരെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍.

അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എന്ന പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സ്ഥാപനങ്ങള്‍ തുടങ്ങി, നിക്ഷേപത്തിന് ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലാണ് അറസ്റ്റ്.

1,00,000 രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം ആയിരം രൂപ ലാഭവിഹിതം, 10 പവന്‍ നിക്ഷേപമായി നല്‍കിയാല്‍ ഒരു പവന്‍ പ്രതിവര്‍ഷം ലാഭവിഹിതം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ഇങ്ങനെ വിശ്വസിപ്പിച്ച് നിരവധി പേരില്‍നിന്നായി കോടികളാണ് ഇവര്‍ തട്ടിയെടുത്തത്.

Exit mobile version