അമല നഗർ: കെഎസ്ആർടിസി ബസിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തൃശ്ശൂർ തൊട്ടിപ്പാലം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് ബസ് ആശുപത്രിയിലേക്ക് പോകാനായി തിരിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുൻപ് തന്നെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസിൽ വെച്ച് പെൺകുട്ടിക്ക് ജന്മം നൽകിയത്. തൃശ്ശൂരിൽ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ചാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ബസ് ആശുപത്രിയിൽ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂർത്തിയായിരുന്നു.
ഇതോടെ തുടർന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സുമെത്തി ബസിൽ വെച്ച് തന്നെ കുഞ്ഞിനെ പുറത്തെടുത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടർ അറിയിച്ചു.
Discussion about this post