കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി; സംഭവം കൊടുങ്ങല്ലൂരിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്‌സന്റെ മകൻ ഷോൺ സി.ജാക്‌സൺ (12) ആണ് മരണപ്പെട്ടത്.

കോട്ടയം രാജഗിരി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഷോൺ സി ജാക്‌സൺ. കഴിഞ്ഞ ദിവസം രാവിലെ മുതൽ കുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

ALSO READ- ട്വന്റി 20 ലോകകപ്പിനായി ടീം ഇന്ത്യയുടെ രണ്ടാം സംഘം അമേരിക്കയിലേക്ക്; സഞ്ജുവും കോഹ്‌ലിയും ഹാർദ്ദിക്കും പിന്നീട് യാത്രയാകും

ഇതിനിടെയാണ് ഇന്ന് എൽത്തുരുത്ത് വീരഭദ്ര ക്ഷേത്രത്തിന് സമീപത്ത് വെച്ച് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version