നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

ഷൊർണൂർ: നിലമ്പൂർ-ഷൊർണൂർ ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനിയുമായ ഗായത്രിക്കാണ് (25) ട്രെയിനിൽ വെച്ച് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം.

വാണിയമ്പലത്ത് നിന്നും ട്രെയിനിൽ കയറിയതായിരുന്നു ഗായത്രി. വല്ലപ്പുഴയെത്തുന്ന സമയത്താണ് കാലിലെന്തോ കടിച്ചതായി സംശയം തോന്നിയത്. തുടർന്നുള്ള പരിശോധനയിൽ കാലിൽ ചെറിയ മുറിവും കണ്ടു. കോച്ചിൽ തപ്പിയപ്പോൾ പാമ്പിനെ കണ്ടില്ലെങ്കിലും ചിലയാത്രക്കാർ പാമ്പിനെ കണ്ടതായി സംശയം പറഞ്ഞു.

പിന്നാലെ വല്ലപ്പുഴ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ ഇറങ്ങി ആശുപത്രിയിലേക്കു പോയി. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായത്രിയെ പരിശോധിച്ച ഡോക്ടർമാർക്ക് പാമ്പ് കടിച്ചതായി സ്ഥിരീകരിക്കാനായില്ല. രക്തത്തിൽ വിഷാംശം ഉള്ളതായി കണ്ടെത്തിയില്ലെന്നും എലി കടിച്ചതാകാമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

ALSO READ- കളി കഴിഞ്ഞെത്തി തോട്ടിൽ കുളിക്കാനിറങ്ങി; പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

എങ്കിലും സംശയമുള്ളതിനാൽ ഗായത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്. ട്രെയിൻ നിലമ്പൂർ സ്റ്റേഷനിലെത്തിയപ്പോൾ വിശദമായി പരിശോധിച്ചെങ്കിലും ബോഗിക്കുള്ളിൽ ഒരു എലിയെ മാത്രമാണ് കണ്ടെത്താനായത്. പാമ്പിനെ കണ്ടെത്തിയില്ലെങ്കിലും ട്രെയിനിന്റെ അടി ഭാഗവും പരിശോധിക്കുകയാണ്.

Exit mobile version