കൊച്ചി: തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. പെരുമ്പാവൂരിൽ വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈജുവിന്റെ മകൻ എൽദോസ് ആണ് മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി തിരികെ എത്തിയപ്പോഴായിരുന്നു സംഭവം. വീടിന് തൊട്ടടുത്തുള്ള കണിച്ചാട്ടുപാറ തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു എൽദോസ്.
എൽദോസിന് ഇടയ്ക്കിടെ ഫിക്‌സ് വരാറുണ്ടായിരുന്നു. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് സംശയം. മൃതദേഹം മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലെത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. അമ്മ: ചിക്കു, ജുവൈൽ, ജുവാനാ ഇരട്ട സഹോദരികളാണ്.