തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ആറുസ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. നേരത്തെ നാലുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
മഴ നാളെയും ചൊവ്വാഴ്ചയും തുടരുമെങ്കിലും സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പ് ഇല്ല. ബുധനാഴ്ചയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ശക്തമാകും.
ചുഴലിക്കാറ്റിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. അതേസമയം, ഈ മാസം അവസാനം കാലവര്‍ഷം എത്തും. ഇതോടെ അടുത്ത മാസവും മഴ തുടരാനാണ് സാധ്യത.
Discussion about this post