ഇടുക്കി: ഇടുക്കിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന 45 കാരന് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയില്‍ ബൈജു ജോസ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.
ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ബൈജു.
Discussion about this post