തൊടുപുഴ: മഴ കനത്തതോടെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകള്‍ തുറക്കും. രാവിലെ ആറുമണിക്ക് ശേഷം തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്കി. കല്ലാര്‍കുട്ടി ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 300 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. പാംമ്പ്ല ഡാമില്‍ നിന്നും സെക്കന്‍ഡില്‍ 600 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
Discussion about this post