കൊല്ലം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കൈക്കുളങ്ങരയില്‍ ഉണ്ടായ കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. വൈകീട്ട് ഏഴരയോടെയാണ് സംഭവം. കൈക്കുളങ്ങര ആല്‍ത്തറമൂട് കുഴിയില്‍ വടക്കെ തൊടിയില്‍ വീട്ടില്‍ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്.
പരിക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഡിയോണിന് മൂന്ന് വയസ്സും, സ്നേഹയ്ക്ക് നാലു വയസ്സുമാണ് പ്രായം. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ഓടിട്ട വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ഈ സമയത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. അതിനാല്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടു.
Discussion about this post