തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്മരം ഒടിഞ്ഞു വീണു. ശക്തമായ മഴയെ തുടര്‍ന്നാണ് മരം വീണത്. മരത്തിനടിയില്‍പ്പെട്ട് ഗുഡ്സ് ഓട്ടോറിക്ഷകള്‍ തകര്‍ന്നു. അതേസമയം, നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചുമട്ടു തൊഴിലാളികള്‍ പാഴ്സല്‍ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷയാണ് തകര്‍ന്നത്. ജനറല്‍ ആശുപത്രിക്ക് സമീപം കോളജ് റോഡിലാണ് മരം പൊട്ടി വീണത്. മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിയതോടെ നഗരത്തില്‍ വൈദ്യുതി വിതരണവും താറുമാറായി.
ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
അതേസമയം, അപകടകരമായി നില്ക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടില്‍ തേക്കിന്‍കാട്ടില്‍ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വീണിരുന്നു.
Discussion about this post