പമ്പ: കാലാവസ്ഥ പ്രതികൂലമായതിനാലാണ് ശബരിമലയില്‍ കയറാതെ തിരിച്ച് മടങ്ങിയതെന്നും വിശ്വാസിയായ താന്‍ വീണ്ടും അയ്യപ്പനെ കാണാന്‍ എത്തുമെന്നും മഞ്ജു.
താന്‍ തയ്യാറായിരുന്നെങ്കില്‍ പോലീസ് സുരക്ഷ നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇരുട്ടി തുടങ്ങിയതിനാലും കനത്ത മഴ പെയ്യുന്നതിനാലും സുരക്ഷാ വീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്ന് പോലീസ് അറിയിച്ചതിനാലാണ് ഇന്ന് മല കയറാതെ തിരിച്ച് മടങ്ങിയത്. എന്നാല്‍ പിന്നോട്ടില്ലെന്നും വരും ദിവസങ്ങളില്‍ അയ്യപ്പനെ കാണാന്‍ വരുമെന്നും മഞ്ജു പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് ശബരിമല ചവിട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് സുരക്ഷ തേടി മുപ്പത്തിയെട്ടുകാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയായതിനാല്‍ ഇന്ന് മഞ്ജുവിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. താല്പര്യം ഉണ്ടെങ്കില്‍ നാളെ സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കാമെന്നും പോലീസ് പറഞ്ഞിരുന്നു. ഏറെ നേരം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു പോലീസിന്റെ തീരുമാനം.
Discussion about this post