ഇരട്ട ന്യൂനമര്‍ദ്ദം, കേരളത്തില്‍ ഇന്നും അതിതീവ്ര മഴ, 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദമായി മാറിയേക്കും.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴക്ക് സാധ്യത. എറണാകുളത്തും തൃശ്ശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മീന്‍പിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

അതേസമയം, കേരളാ തീരത്തോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം അടുത്ത മണിക്കൂറുകളില്‍ തീവ്രന്യൂനമര്‍ദമായി മാറിയേക്കും. ഇത് നാളെയോടെ ‘റിമാല്‍’ എന്ന ചുഴിക്കാറ്റായി മാറിയേക്കും. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങും.

Exit mobile version