കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നൂല്‍പ്പുഴ മാലക്കാപ്പ് കാട്ടുനായ്ക്ക കോളനിയിലെ വാസുവിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിയിലൂടെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനത്തില്‍ നിന്ന് കാട്ടാനകള്‍ വരുന്നത് തടയുന്നതിനായുള്ള വലിയ കിടങ്ങ് (ട്രഞ്ച്) മറികടന്നാണ് ആനയെത്തിയത്. ട്രഞ്ച് കടന്നെത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ട് വാസുവിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസുവിനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post