112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കുന്നു, ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താം

കൊച്ചി: ഇനിമുതല്‍ ചെറായി ഗൗരീശ്വര ക്ഷേത്രത്തില്‍ പുരുഷന്മാര്‍ക്ക് മേല്‍ വസ്ത്രം ഊരാതെ ദര്‍ശനം നടത്താം. ക്ഷേത്രത്തില്‍ 112 വര്‍ഷമായി തുടരുന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

ഞായറാഴ്ച പ്രസിഡന്റ് വികാസ് മാളിയേക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തിലാണ് പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരി മാത്രമേ ദര്‍ശനം നടത്താവു എന്ന ആചാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

also read;ഈ സീസണിലെ ആദ്യത്തെ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു, കേരളത്തില്‍ ഇന്നും അതിതീവ്ര മഴ, മുന്നറിയിപ്പ്

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിന്റെ താന്ത്രിക അവകാശമുള്ള ശിവഗിരി മഠവും ഈ അനാചാരം അവസാനിപ്പിക്കണം എന്നു നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചെറായി ഗൗരീശ്വര ക്ഷേത്രം വിജ്ഞാന വര്‍ധിനി സഭയുടെ കീഴിലാണ്. ഈ സഭയുടെ കീഴില്‍ തന്നെയുള്ള വലിയ വീട്ടില്‍ കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നേരത്തെ തന്നെ ഷര്‍ട്ട് ഊരാതെ തന്നെ ദര്‍ശനം നടത്തുവാന്‍ ഭക്തര്‍ക്ക് കഴിയുമായിരുന്നു.

Exit mobile version