കണ്ണൂര്‍: യാത്രക്കാരുടെ വന്‍തിരക്ക് അനുഭവപ്പെട്ടതോടെ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് അവസാനിപ്പിക്കുന്നുവെന്ന് റെയില്‍വെ. ആറ് ട്രെയിനുകളാണ് ഓട്ടം നിര്‍ത്തുന്നത്.
നടത്തിപ്പ്-സുരക്ഷ പ്രശ്നങ്ങള്‍ എന്നി ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ഇതില്‍ കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകള്‍ ഉള്‍പ്പെടുന്നു.
ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര ട്രെയിന്‍ (06041/06042) ജൂണ്‍ എട്ടു മുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. അതേസമയം, മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിന്‍ (06075/06076) റെയില്‍വെ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്‍വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്‍ത്തിയത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) ട്രെയിന്‍ പ്രഖ്യാപിച്ചത്.
Discussion about this post