സംസ്ഥാനത്തെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിച്ചേക്കും; മദ്യക്കയറ്റുമതിക്കും ഇളവ് വരും; തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിൻവലിക്കുന്ന കാര്യം സർക്കാർ പരിഗണനയിൽ. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കും. നികുതി വരുമാനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ചില്ലറ മദ്യവിൽപനശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാർച്ചിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ ചർച്ച നടന്നിരുന്നു.

അതേസമയം, ഇക്കാര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എൽഡിഎഫ് യോഗത്തിലായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ് എക്‌സൈസ് വകുപ്പിന് നിർദേശം നൽകിയിരിക്കുന്നത്.

ഡ്രൈ ഡേ ആചരിക്കുന്നത് ടൂറിസം മേഖലയിൽ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നാണ് നിരീക്ഷണം. കേരളം ടൂറിസ്റ്റുകൾ ഒഴിവാക്കാനുള്ള കാരണങ്ങളിലൊന്ന് ഡ്രൈ ഡേ ആണെന്നാണ് നിലവിലെ നിരീക്ഷണം. കൂടാതെ വർഷത്തിൽ 12 പ്രവൃത്തി ദിവസങ്ങൾ നഷ്ടമാകുന്നതിലൂടെ വരുമാനത്തിൽ കുറവുണ്ടാകുന്നുവെന്നും വിലയിരുത്തി.

ALSO READ- പരാതിപ്പെട്ടിട്ടും കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചില്ല; തൂണിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കയറ്റുമതിക്കായി മദ്യം ലേബൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ദേശീയ, രാജ്യാന്തര നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി പുനഃപരിശോധിക്കാനും നിർദേശമുണ്ട്. ബാർ ഉടമകളുടെ സംഘടന ആവശ്യമനുസരിച്ച് കഴിഞ്ഞ തവണയും ഡ്രൈ ഡേ മാറ്റാൻ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version