മംഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ചതിന് മംഗളുരുവില്‍ രണ്ട് മലയാളികള്‍ കര്‍ണാടക പോലീസിന്റെ പിടിയിലായി. ഉള്ളാലിലെ തലപ്പാടിയില്‍ നിന്നാണ് പിസ്റ്റളുമായി കാറില്‍ വരുമ്പോള്‍ ഇവര്‍ പിടിയിലായത്. കടമ്പാര്‍ സ്വദേശി മുഹമ്മദ് അസ്ഗര്‍ (26), മൂടമ്പയില്‍ സ്വദേശി അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് പിടിയിലായത്.
മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേരും കറുത്ത വെര്‍ണ കാറിലാണ് വന്നത്. പിസ്റ്റളിനൊപ്പം രണ്ട് തിരകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മദ് അസ്ഗര്‍ നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കി.
മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകല്‍ എന്നിവയ്ക്കും ഉള്ളാള്‍ സ്റ്റേഷനില്‍ കഞ്ചാവ് വില്പനയ്ക്കും ബെംഗളുരു ബയ്യപ്പനഹള്ളി സ്റ്റേഷനില്‍ കഞ്ചാവ് കടത്തിയതിനും അസ്ഗറിനെതിരെ കേസുകളുണ്ട്.
Discussion about this post