കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടി യുവാവ്. കോട്ടയത്താണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെയായിരുന്നു യുവാവ് ബസിന്റെ ജനലിലൂടെ പുറത്ത് ചാടിയത്.
സാരമായി വൈക്കം ഇടയാഴം സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30-നാണ് സംഭവം. ബസ്സില്‍ കയറിയതുമുതല്‍ ദമ്പതികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് സംഭവം.നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കെഎസ്ആര്‍ടിസി.സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു. അതിനൊന്നും കാത്തുനില്‍ക്കാതെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ ബസ് ഡ്രൈവര്‍ ഉടന്‍ ബസ്സ് നിര്‍്ത്തി. ഭാര്യയാണ് ആംബുലന്‍സ് വിളിച്ചുവരുത്തി ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.
ഇടത് കാലിന് ഒടിവുണ്ടെന്നും രോഗി തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
Discussion about this post