കൊച്ചി: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പെരുമ്പാവൂരിലെ വേങ്ങൂരിലാണ് സംഭവം. വേങ്ങൂര്‍ കരിയാംപുറത്ത് കാര്‍ത്യായനി ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസ്സായിരുന്നു.
കാര്‍ത്യായനി മൂന്നാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണ്. വേങ്ങൂര്‍ പഞ്ചായത്തില്‍ നിലവില്‍ 208 പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്.
Discussion about this post