ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍, മറ്റൊരാളെ പിരിച്ചുവിട്ടു, ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ആര്‍ടിസി, തീരുമാനം അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. ഒരാളെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ പിരിച്ചുവിടുകയും ചെയ്തു. കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.ടി പ്രബാഷ്, പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് കെഎസ്ആര്‍ടിസി നടപടിയെടുത്തത്.

also read:തൃശ്ശൂരില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിടും, ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ പ്രവര്‍ത്തിക്കില്ല

പ്രബാഷിനെ സസ്പെന്‍ഡ് ചെയ്യുകയും ഷൈനിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആക്സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആക്സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച കൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.

Exit mobile version