തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും മഴ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read:കുന്ദംകുളത്ത് സ്വകാര്യക്ലിനികിൽ ചികിത്സ നടത്തിയിരുന്നത് വ്യാജഡോക്ടർ; ഒടുവിൽ പിടിയിൽ
ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. എലിപ്പനി പ്രതിരോധം പ്രധാനമാണെന്നും ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുതെന്നും മന്ത്രി പറഞ്ഞു.
Also Read:ജിഷ വധക്കേസ്: കുറ്റവിമുക്തനാക്കണമെന്ന അമീറുൽ ഇസ്ലാമിന്റെ അപേക്ഷ തള്ളി; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി
ചെളിവെള്ളത്തില്‍ ഇറങ്ങിയാല്‍ കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.വെള്ളത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.