കുന്ദംകുളം: ഏറെ നാളുകളായി കുന്ദംകുളത്ത് പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. കുന്നംകുളം പോലീസാണ് വ്യാജനെ പിടികൂടിയത്. വർഷങ്ങളായി കേരളത്തിൽ താമസിച്ചു വരുന്ന അസം സ്വദേശി പ്രകാശ് മണ്ഡലാണ് (53) അറസ്റ്റിലായത്.
ഇയാൾ മൂലക്കുരു, ഫിസ്റ്റുല എന്നീ രോഗങ്ങൾക്ക് ചികിത്സ നടത്തിവരികയായിരുന്നു. വാടക വീടെടുത്താണ് റോഷ്നി ക്ലിനിക്ക് എന്ന പേരിൽ കുന്ദംകുളത്ത് പ്രവർത്തിച്ചിരുന്നത്.
ALSO READ- ഐശ്വര്യ റായിയുടെ കൈയ്യിലെ പരിക്ക് സാരമുള്ളത്; ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയയാകും
പോലീസ് നടത്തിയ പരിശോധനയിൽ ഒട്ടേറെ രേഖകളും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post