കോട്ടയം: മുംബൈയില്‍ മരിച്ച യുവാവിന്റെ വിവരങ്ങള്‍ തേടി മുംബൈ പോലീസ് കേരളത്തില്‍. മരിച്ചയാളുടെ വിരലില്‍ കണ്ട സ്വര്‍ണമോതിരമാണ് പോലീസിനെ കോട്ടയത്ത് എത്തിച്ചത്. 2010 ല്‍ ഭീമാ ജുവലറിയില്‍ നിന്നു വാങ്ങിയ മോതിരമാണിതെന്ന് തിരിച്ചറിഞ്ഞിരുന്നു. കൊല്ലപ്പെട്ടത് മലയാളിയാണെന്നും സംശയമുണ്ട്.
നവംബര്‍ 22 നാണ് മഹാരാഷ്ട്ര നഗര്‍പൂര്‍ ജില്ലയില്‍ ദേശീയ പാതയ്ക്കരികില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ നൈലോണ്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിലായിരുന്നു. ഇയാളില്‍ നിന്ന് ചില രേഖകളും പോലീസിന് കിട്ടിയിട്ടുണ്ട്. അതേസമയം അന്വേഷണ സംഘം ജുവലറിയിലും മറ്റും അന്വേഷണം നടത്തി. ശേഷം മടങ്ങി.
എന്നാല്‍ മരിച്ച ആളിനെ കുറിച്ച് എന്തെങ്കിലും സൂചനകള്‍ കിട്ടുന്നവര്‍ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടണം: ഫോണ്‍: 0481 2567210 , 9497980328
















Discussion about this post