അധിക്ഷേപ പരാമർശം; സത്യഭാമയുടെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി; കേസ് നിലനിൽക്കില്ലെന്ന് സത്യഭാമയുടെ അഭിഭാഷകൻ ആളൂർ

നർത്തകനായ ആർഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ നൃത്താധ്യാപികയായ സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ ബാബു നിർദേശം നൽകി.

നേരത്തെ, സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഇവർ ഹൈക്കോടതിയിൽ എത്തിയത്. സത്യഭാമ ആരെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ പരാതി നിലനിൽക്കില്ലെന്നുമാണ് സത്യഭാമയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ബിഎ ആളൂർ വാദിച്ചത്.

സത്യഭാമ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. ‘മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം.’

ALSO READ- ബെഗളൂരുവിൽ സിനിമാതാരങ്ങൾ പങ്കെടുത്ത റേവ് പാർട്ടിയിൽ ലഹരിവേട്ട; നടി ഹേമ ഉൾപ്പടെ പത്തോളം പേർ പിടിയിലെന്ന്; നിഷേധിച്ച് താരം

‘ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ല’-എന്നടക്കമായിരുന്നു സത്യഭാമയുടെ പരാമർശം. വിഷയം വലിയ വിവാദമായ സാഹച്യത്തിലും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നെന്ന് സത്യഭാമ പറഞ്ഞിരുന്നു.

Exit mobile version