തിരുവനന്തപുരം: പവര്‍ഫാക്ടര്‍ ഇന്‍സന്റീവ് ഇരട്ടിയാക്കിയും, ക്രോസ് സബ്സിഡിയില്‍ പ്രത്യേക ആനുകൂല്യം നല്‍കിയും വന്‍കിട കമ്പനിക്ക് ഇളവ് നല്കിയ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നടപടി പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി.
2017ല്‍ പവര്‍ഫാക്ടര്‍ ഇന്‍സന്റീവ് ഇരട്ടിയാക്കിയും, ക്രോസ് സബ്സിഡിയില്‍ പ്രത്യേക ആനുകൂല്യം നല്‍കിയുമാണ് വന്‍കിട ഉപഭോക്താക്കളെ റെഗുലേറ്ററി കമ്മീഷന് സഹായിച്ചത്. ഇതുവഴി 120 കോടി രൂപയുടെ അധിക ബാധ്യതയായിരുന്നു ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഈ നടപടി പരിശോധിക്കുമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്.
Discussion about this post