ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വെച്ച് പിടിയിലായ പോക്സോ കേസ് പ്രതി പോലീസ് പിടിയിൽനിന്ന് രക്ഷപ്പെട്ടു. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിൻ രവിയാണ് ചാടിപ്പോയത്. പ്രതിയെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഷാർജയിൽനിന്ന് ഡൽഹി വിമാനത്താവളത്തിലിറങ്ങിയ സച്ചിൻ രവിയെ കേരളത്തിൽ നിന്നുള്ള പോലീസ് സംഘം എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്തനംതിട്ടയിൽനിന്നുള്ള സൈബർ പോലീസ് സംഘമാണ് ഡൽഹിയിലെത്തി പ്രതിയെ പിടികൂടിയത്. തുടർന്ന് ഡൽഹിയിൽനിന്ന് ബംഗളൂരുവിലേക്ക് വിമാനമാർഗ്ഗം എത്തിച്ച് ബസിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി ചാടിപ്പോയത്.
ചെന്നൈക്ക് സമീപം കാവേരിപട്ടണം എന്ന സ്ഥലത്ത് വാഹനമെത്തിയപ്പോൾ യാത്രക്കാർക്ക് അൽപനേരം വിശ്രമിക്കാനായി ബസ് റോഡരികിൽ നിർത്തിയപ്പോഴാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സച്ചിൻ രവി കടന്നുകളഞ്ഞത്. 2019ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ടാണ് സൈബർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post