അതിശക്തമായ, ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, രാത്രി യാത്ര നിരോധിച്ചു

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ ജില്ല ഭരണകൂടം മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചു.

വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:ക്ഷേത്രത്തിൽ എത്തുന്നത് വീഡിയോയും റീൽസും പകർത്താൻ; ഒടുവിൽ കേദാർനാഥ്, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ പരിസരത്ത് മൊബൈലിന് നിരോധനം

ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്താണ് നിരോധനം. ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version