ആളുകളെ ഇറാനിലെത്തിച്ച് അവയവം കവരും; അവയവ മാഫിയയിലെ പ്രധാന കണ്ണിയായ തൃശൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിലായി

കൊച്ചി: രാജ്യാന്തര തലത്തിൽ നടന്നുവരുന്ന അവയവക്കടത്ത് സംഘത്തിലെ പ്രധാനകണ്ണി പിടിയിൽ മഫിയ സംഘത്തിലെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി സബിത്താണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ആളുകളെ ഇറാനിലെത്തിച്ച് അവയവം കവരുന്നതായിരുന്നു ഇയാളുടെയും സംഘത്തിന്റെയും രീതി. ചെറിയ തുക നൽകി അവയവം വാങ്ങിയ ശേഷം വലിയ തുകയ്ക്ക് അവയവം വിൽക്കുകയാണ് ഇയാളുടെ സംഘം ചെയ്യുന്നത്.

നിരവധി പേരെ പ്രതി ഇറാനിലെത്തിച്ച് അവയവം കവർന്നെന്നാണ് വിവരം. രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പോലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ ഇറാനിലെത്തിക്കുന്നത്.

also read- ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല; മന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്; ഒടിവുള്ള കൈക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ

ഇവരുടെ അവയവം കവർന്ന ശേഷം തുഛമായ തുക നൽകി തിരികെ അയയ്ക്കും. ഇത്തരത്തിൽ ലഭിക്കുന്ന അവയവങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്യും. പ്രതി നെടുമ്പാശേരി പോലീസിന്റെ കസ്റ്റഡിയിലാണ്.

Exit mobile version