കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോലിലാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Also Read:അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും, വരാനിരിക്കുന്ന പെരുമഴക്കാലം

കാസര്‍കോട് ഭാഗത്ത് നിന്നാണ് കാര്‍ വന്നത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍. ഇരുവരുടെയും മരണവാര്‍ത്ത നാടിനെ ഒന്നടഹ്കം നടുക്കിയിരിക്കുകയാണ്.

Exit mobile version