ഇടുക്കി: ഇടുക്കിയില്‍ പനി ബാധിച്ച് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. പീരുമേട് ഏലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവല്‍ ജഗദീഷ് ഭവന് ജഗദീഷ് – ശാരദാ ദമ്പതികളുടെ മകള്‍ അതുല്യ ആണ് മരിച്ചത്.
അതുല്യ കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ചതിനെ തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഡോക്ടറെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി.
എന്നാല്‍ രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയില്‍ കൊണ്ടുവരികയും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അതുല്യക്ക് ഡെങ്കി പനിയായിരുന്നുവെന്നാണ് സംശയം.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൃത്യമായ മരണകാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ.
Discussion about this post