മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യത, രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

health minister | bignewslive

തിരുവനന്തപുരം: മഞ്ഞപ്പിത്തത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ച മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയേറെയാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുമെന്നും മന്ത്രി പറഞ്ഞു.

Also Read:മേയർ ആര്യ രാജേന്ദ്രന്റെ പരാതി; യദു ഓടിച്ച ബസിൽ വേഗപ്പൂട്ട് അഴിച്ചനിലയിൽ; ജിപിഎസ് പ്രവർത്തനരഹിതം; പരിശോധന നടത്തി എംവിഡി

മരണം വരെ സംഭവിക്കുമെന്നതിനാല്‍ രണ്ടാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നതെന്നും മന്ത്രി പറഞ്ഞു.

പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version