മേയർ ആര്യ രാജേന്ദ്രന്റെ പരാതി; യദു ഓടിച്ച ബസിൽ വേഗപ്പൂട്ട് അഴിച്ചനിലയിൽ; ജിപിഎസ് പ്രവർത്തനരഹിതം; പരിശോധന നടത്തി എംവിഡി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. ബസ്സിന്റെ വേഗപ്പൂട്ട് അഴിച്ചനിലയിലായിരുന്നെന്നും ജിപിഎസ് പ്രവർത്തനരഹിതമായിരുന്നു എന്നും അധികൃതർ കണ്ടെത്തി. പോലീസിന്റെ ആവശ്യപ്രകാരമായിരുന്നു എംവിഡിയുടെ പരിശോധന.

ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന റിപ്പോർട്ട് ഉടൻ തന്നെ അധികൃതർ കൈമാറും. മേയർ ആര്യ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിച്ച യദു അലക്ഷ്യമായും അതിവേഗത്തിലുമാണ് ബസ് ഓടിച്ചതെന്നായിരുന്നു ആര്യയുടെ പരാതി.

ALSO READ- സുഹൃത്തായ പവിത്ര ജയറാമിന്റെ ആകസ്മിക മരണം തളർത്തി; ടെലിവിഷൻ താരം ജീവനൊടുക്കിയ നിലയിൽ

ഇരുവരുടേയും തർക്കവുമായി ബന്ധപ്പെട്ട് മേയ് 21-ന് മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

KSRTC driver Yadhu. Photo: Manorama

കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. കേസുകളുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് പലയിടങ്ങളിലായി പരിശോധനകൾ നടത്തിവരികയാണ്.

Exit mobile version