തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്. ബസ്സിന്റെ വേഗപ്പൂട്ട് അഴിച്ചനിലയിലായിരുന്നെന്നും ജിപിഎസ് പ്രവർത്തനരഹിതമായിരുന്നു എന്നും അധികൃതർ കണ്ടെത്തി. പോലീസിന്റെ ആവശ്യപ്രകാരമായിരുന്നു എംവിഡിയുടെ പരിശോധന.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പരിശോധന റിപ്പോർട്ട് ഉടൻ തന്നെ അധികൃതർ കൈമാറും. മേയർ ആര്യ സഞ്ചരിച്ചിരുന്ന കാറിനെ മറികടക്കാൻ ശ്രമിച്ച യദു അലക്ഷ്യമായും അതിവേഗത്തിലുമാണ് ബസ് ഓടിച്ചതെന്നായിരുന്നു ആര്യയുടെ പരാതി.
ALSO READ- സുഹൃത്തായ പവിത്ര ജയറാമിന്റെ ആകസ്മിക മരണം തളർത്തി; ടെലിവിഷൻ താരം ജീവനൊടുക്കിയ നിലയിൽ
ഇരുവരുടേയും തർക്കവുമായി ബന്ധപ്പെട്ട് മേയ് 21-ന് മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്.
കെഎസ്ആർടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. കേസുകളുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പോലീസ് പലയിടങ്ങളിലായി പരിശോധനകൾ നടത്തിവരികയാണ്.
Discussion about this post