തൃശ്ശൂർ: ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടാണ് ആര്യനെ കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽ കളിച്ചിരുന്ന ആര്യൻ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചെറുതുരുത്തി പോലീസ്, ഷൊർണൂർ അഗ്നിരക്ഷാസേന, മുങ്ങൽ വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.