തിരുവനന്തപുരം: പരിസ്ഥിതി സൗഹാർദ്ദപ്രവർത്തനങ്ങൾ നടത്തുന്ന കേരള ബാഗ്‌സ് സ്ഥാപനം കേരളത്തിലുടനീളം പത്ത് ലക്ഷം വൃക്ഷങ്ങൾ നട്ടുവളർത്താൻ പദ്ധതിയിടുന്നു. കമ്പനിയുടെ ലാഭവിഹിതത്തിൽ നിന്നുള്ള ഒരു ഭാഗമാണ് മിഷൻ ഹോപ് എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപെയിന് വേണ്ടി വിനിയോഗിക്കുന്നത്. എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനൊപ്പമാണ് പത്ത് ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കാനും ക്യാംപെയിൻ പദ്ധതിയിട്ടിരിക്കുന്നത്.
അന്തരിച്ച തമിഴ്‌നടൻ വിവേകിന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബം ‘മിഷൻ വിവേക്’ എന്ന ക്യാംപെയിന് കഴിഞ്ഞവർഷം ജൂണിൽ ചെന്നൈയിലാണ് തുടക്കം കുറിച്ചത്. ഈ ക്യാംപെയിന്റെ ഭാഗമായാണ് മിഷൻ ഹോപ് നടപ്പിലാക്കുന്നത്. മിഷൻ വിവേക് നവംബറിൽ ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്ത് കേരളത്തിലും നടപ്പിലാക്കുന്നുണ്ട്. അടുത്തകാലത്തായി കാലവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ താൽക്കാലികമായി നിർത്തിവെച്ച ക്യാംപെയിൻ മഴലഭ്യത കൂടിയതോടെ വീണ്ടും തുടങ്ങുകയാണ്.
മരങ്ങൾ നട്ട്പിടിപ്പിക്കാൻ അനുയോജ്യമായ സ്ഥലങ്ങളോ സംഘടനകളോ സ്‌കുളുകളോ എൻഎസ്എസ് യൂണിറ്റ് കളോ മത-രാഷ്ടീയ സംഘടനകളോ ഇടവും തന്നാൽ പരമാവധി മരങ്ങൾ സൗജന്യമായ് നൽകുന്നതാണെന്ന് മിഷൻ ഹോപ് സംഘാടകർ അറിയിച്ചിരിക്കുകയാണ്. മരങ്ങളുടെ പരിപാലനം മാത്രം ഏറ്റെടുത്താൽ മതിയാകും മരങ്ങൾ നൽകാമെന്നാണ് മിഷൻ ഹോപ് അറിയിച്ചിരിക്കുന്നത്.
സഹകരിക്കാൻ തയ്യാറുള്ളവർക്ക് 9995111061 എന്ന നമ്പറിലോ (www.keralabags.com) എന്ന വെബ് അഡ്രസിലോ ബന്ധപ്പെടാവുന്നതാണ്.
ഫേസ്ബുക്ക് കുറിപ്പ്:
മിഷൻ ഹോപ്
സ്‌നേഹിതരെ കേരള ബാഗ്‌സ് എന്ന സ്ഥാപനം കഴിഞ്ഞ പത്ത് വർഷമായി പരിസ്ഥിതി സൗഹാർദ പ്രവർത്തനങ്ങളുമായ് കേരളത്തിലും ചെറിയ നിലയിൽ ലോകത്തിന്റെ പലയിടങ്ങളിലും വിപണനവും ക്യാമ്പയിനുകളുമായ് രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിച്ച് വരികയാണ്. കമ്പനിയുടെ ലാഭവിഹിതത്തിന്റെ കുറച്ച് ഭാഗം സാമുഹൃ നന്മക്കായ് വിനിയോഗിക്കണം എന്ന ആശയത്തിൽ നിന്നാണ് Mission Hope എന്ന പ്രവർത്തങ്ങൾക്ക് ഞങ്ങൾ തുടക്കം കുറിക്കുന്നത്. mission hope ലക്ഷ്യം വെയ്ക്കുന്നത് Education For ALL എന്ന ക്യാമ്പയിൻ ഒന്നാമതായും രണ്ടാമതായ് പരമാവധി മരങ്ങൾ വെച്ച് പിടിപ്പിക്കുക എന്നതും ആകുന്നു. 10 ലക്ഷം മരങ്ങൾ നടുക എന്ന ലക്ഷ്യവുമാണ് ആദ്യം ഞങ്ങൾ പ്രഥമ പരിഗണന നല്കുന്നത് പ്രസ്തുത ക്യാമ്പയിന് നമ്മെ ഏറെ ചിന്തിപ്പിച്ച കലാം സാറിന്റെ ആശയം ഏറ്റെടുത്ത് നടപ്പിലാക്കിയ ചിരിയും തമാശയും കൊണ്ട് നമ്മെ ഏറെ ചിന്തിപ്പിച്ച മഹാനടൻ നമ്മെ വിട്ടു പിരിഞ്ഞ് പോയ തമിഴ് നടൻ വിവേക് സാറിന്റെ സ്മരണാർത്ഥം Mission vivek ‘ എന്ന ക്യാമ്പയിൻ അദ്ദേഹത്തിന്റെ പ്രിയ പത്‌നി ചെന്നൈയിൽ ഉദ്ഘാടനം നിർവഹിച്ച് 2023 ജൂൺ മാസം മുതൽ മനോഹരമായ് മുന്നോട്ട് പോകുന്നു.
മിഷൻ വിവേകിന്റെ പ്രവർത്തനം കേരളത്തിലും 2023 നവംബർ മാസം ജോയ് MLA ഉദ്ഘാടനം നിർവഹിച്ച് സജീവമായ് സംഘടിപ്പിക്കപ്പെട്ടു വരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായ് മരങ്ങൾ വെച്ച് പിടിപ്പിക്കാൻ കാലാവസ്ഥ അനുകൂലമല്ലായിരുന്നു . മഴ ലഭ്യമായ് തുടങ്ങിയതിനാൽ വീണ്ടും ക്യാമ്പയിൻ ആരംഭിക്കുകയാണ് പ്രിയപ്പെട്ടവരെ മരങ്ങൾ നട്ട്പിടിപ്പിക്കാൻ അനുയോജ്യമായ സ്ഥലങ്ങളോ സംഘടനകളോ സ്‌കുളുകളോ Nss യൂണിറ്റ് കളോ മത രാഷ്ടീയ സംഘടനകളോ ഇടവും തന്നാൽ പരമാവധി മരങ്ങൾ ഞങ്ങൾ സൗജന്യമായ് നല്കുന്നതാണ് പരിപാലനം മാത്രം ഏറ്റെടുത്താൽ മതിയാകും ഞങ്ങളുമായ് സഹകരിക്കാൻ തയ്യാറുള്ളവർ 9995111061 ഈ നമ്പറിലോ (www.keralabags.com)
ബദ്ധപ്പെടുക നന്ദി
Discussion about this post